കാവൽ മാലാഖമാർ ദൈവം നൽകിയ സംരക്ഷകർ - Guardian angels

ഒക്ടോബര്‍ രണ്ട്. കാവല്‍മാലാഖമാരുടെ തിരുനാള്‍. കാവല്‍മാലാഖമാര്‍ക്ക് നമ്മുടെ ജീവിതത്തിലുളള പ്രാധാന്യത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും അവരുടെ പ്രത്യേക മാധ്യസ്ഥം തേടാനുമുള്ള ദിവസമായിരിക്കണം അത്..
നമ്മെ ഏതെല്ലാം അപകടങ്ങളില്‍ നിന്നാണ് നമ്മുടെ കാവല്‍മാലാഖമാര്‍ രക്ഷിക്കുന്നതെന്നോ? നിഴലായ് അവര്‍ നമ്മുടെ കൂടെയുണ്ട്. നാം നടക്കുമ്പോള്‍ അവര്‍ കൂടെ നടക്കും. നാം ഉറങ്ങുമ്പോള്‍ കാവലിരിക്കും. നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഭാഗഭാക്കുകളായി അവര്‍ നമ്മുടെ കൂടെയുണ്ട്. അവരെത്ര കാവല്‍മാലാഖമാര്‍.

ഓരോ വിശ്വാസിയുടെയും സമീപത്ത് അവന്റെ ജീവിതത്തിന് വഴികാട്ടിയും ഇടയനുമെന്നപോലെ സംരക്ഷകരായി ഒരു മാലാഖ ഉണ്ട് എന്നത് ആരും നിഷേധിക്കാതിരിക്കട്ടെ എന്നാണ് സഭാപിതാവായ മഹാനായ വിശുദ്ധ ബേസില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അവര്‍ക്ക് ശരീരമില്ലാത്തതുകൊണ്ടാണ് നാം അവരെ കാണാതെ പോകുന്നത്. അവര്‍ക്ക് മരിക്കാനാകാത്തതുകൊണ്ടാണ് നാം അവരെ ഓര്‍മ്മിക്കാത്തതും.സാധാരണഗതിയില്‍ ദൃശ്യരല്ലാത്തതുകൊണ്ട് നാം അവരുടെ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരുമല്ല.
ഓരോ വ്യക്തിയും ദൈവത്തില്‍ നിന്ന് ഒരു കാവല്‍മാലാഖയെ സ്വീകരിക്കുന്നുവെന്ന് യൂകാറ്റ് പഠിപ്പിക്കുന്നുണ്ട്. ശൈശവം മുതല്‍ മരണം വരെ മനുഷ്യര്‍ക്ക് മാലാഖമാരുടെ ജാഗ്രതാപൂര്‍വ്വമായ പരിരക്ഷണവും മാധ്യസ്ഥവും ലഭിക്കുന്നുവെന്നും അത് ഉറപ്പുനല്കുന്നുണ്ട്.

ദൈവം എന്നിലേക്ക് തിരിയുന്ന വ്യക്തിപരമായ പാതയാണ് മാലാഖയെന്ന് കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍( ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ) അഭിപ്രായപ്പെടുന്നു.

കാവല്‍മാലാഖമാരോട് നമുക്കുവേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. ഫ്രാന്‍സീസ് മാര്‍പാപ്പ ഒരു പൊതുദര്‍ശനവേളയില്‍ കാവല്‍മാലാഖമാരുടെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണെന്ന് വിശ്വാസികളോടായി ആഹ്വാനം മുഴക്കിയിരുന്നു.


മാലാഖമാരില്‍ നീ ശരണപ്പെടുക. മാലാഖമാരെ സ്‌നേഹിക്കുക..എല്ലാ വിപത്തുകളിലും പ്രലോഭനങ്ങളിലും മാലാഖമാരോട് പ്രാര്‍ത്ഥിക്കുക

എന്റെ കാവല്‍മാലാഖ ഒരിക്കലും എന്നെ പിരിഞ്ഞിരുന്നില്ല. ഞാന്‍ എന്തുപറയണം, പ്രാര്‍ത്ഥിക്കണം എന്നെല്ലാം മാലാഖ എനിക്ക് പറഞ്ഞുതന്നിരുന്നു. – വിശുദ്ധ ജെമ്മ

 Read this post in English


We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.


Like & Share!



Daily Prayers





SAINT OF THE DAY
Select a month and day to view the saints of that day.
Month : Day :



Search this blog for more interesting posts.



Submit Your church's Holy Mass timings

Please submit following information

1. Name of Church
2. Location
3. Weekday and Sunday Mass timings
4. Telephone number
5. Website if any







POC Bible JY Catholic Answers Forum
Bible dictionary JY Rexband Logo


Retreat
Finder
Fiat Mission - His vision our mission Logos Quiz




 Share with Your Friends