ഒക്ടോബർ - ജപമാല വണക്ക മാസം - October Month of Rosary Veneration

ഒക്ടോബർ - ജപമാല വണക്ക മാസം

നാം വീണ്ടും ഒരു ഒക്ടോബർ മാസത്തിലേക്ക് പ്രവേശിക്കുകയാണ്. ഒക്ടോബർ എന്ന് കേൾക്കുമ്പോൾ കത്തോലിക്കാ വിശ്വാസികളുടെ മനസിൽ ആദ്യം വരുന്ന ചിന്ത ജപമാല വണക്കത്തിന്റെ മാസം എന്നതാണ് , പരിശുദ്ധയായ മറിയം വഴി, സർവശക്തനായ ദൈവത്തോട്, വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾക്കുവേണ്ടി അപേക്ഷിക്കുകയാണ്. ഒന്ന്, നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ സഹായം വേണം (ഇപ്പോഴും ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ).
ഇപ്പോഴും എന്ന് പറയുമ്പോൾ ഈ ലോകജീവിതത്തിലെ സകല ആവശ്യങ്ങളിലും എന്ന് അർത്ഥംവയ്ക്കാം; നിയോഗം വയ്ക്കാം.
രണ്ട്, മരണസമയത്ത് അനുഗ്രഹം കിട്ടണം. മരണസമയത്ത് കിട്ടാവുന്നതും കിട്ടേണ്ടതുമായ ഏറ്റവും വലിയ അനുഗ്രഹം നല്ല മരണമാണ്. നല്ല മരണം എന്നുവച്ചാൽ, അധികം സഹിക്കാതെയുള്ള മരണമെന്നോ ഒന്നും അർത്ഥമില്ല. ആത്മാവ് സ്വർഗത്തിൽ എത്താൻ പറ്റിയ അവസ്ഥയിലുള്ള മരണത്തെയാണ് നല്ല മരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നുവച്ചാൽ, കഠിനപാപങ്ങളെങ്കിലും ക്ഷമിക്കപ്പെടാൻ ബാക്കി ഇല്ലാത്ത ഒരു അവസ്ഥയിൽ ഉള്ള ഒരു മരണം. നമ്മുടെ ലൗകിക ആവശ്യങ്ങളിലും മരണസമയത്തും നമ്മെ സഹായിക്കുവാൻ മാതാവിനെ ദൈവം അനുവദിക്കുന്നു. അതിനാൽ, മാതാവ് വഴി ലൗകിക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനും നല്ല മരണം നൽകുന്നതിനും ദൈവം തയാറാണ്. അതിനായി മാതാവിന്റെ മധ്യസ്ഥത ജപമാല പ്രാർത്ഥനവഴി നാം തേടുകയാണ്.

ജപമാല ഭക്തി സഭയിൽ പ്രചരിപ്പിക്കുവാൻ പ്രധാന കാരണക്കാരൻ, 1221-ൽ മരിച്ച സ്പെയിൻകാരനായ ഡോമിനിക് എന്ന വിശുദ്ധൻ ആണ്. 1214-ൽ ഡൊമിനിക്കിന് മാതാവ് പ്രത്യക്ഷപ്പെട്ട് ജപമാല ചൊല്ലുവാൻ ആവശ്യപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് പല പരിവർത്തനങ്ങൾക്കും വിധേയമായിട്ടാണ് ഇപ്പോഴത്തെ രൂപത്തിൽ ജപമാല പ്രാർത്ഥന ഉണ്ടായത്. സന്തോഷം, ദുഃഖം, മഹിമ എന്നീ രഹസ്യങ്ങൾക്കുപുറമേ, പ്രകാശത്തിന്റെ രഹസ്യങ്ങൾകൂടി അടുത്ത കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടത് ഓർക്കുമല്ലോ.
ജപമാല ചൊല്ലുമ്പോൾ അതിന്റെ പൂർണരൂപത്തിൽ ചൊല്ലുവാൻ ശ്രമിക്കണം പ . അമ്മയിലൂടെ ദൈവത്തിന്റെ അനുഗ്രഹം നേടിയെടിക്കുവാൻ ജപമാല പ്രാർത്ഥനയിലൂടെ നമുക്ക് കഴിയട്ടെ.

വിശുദ്ധ ഡോൺ ബോസ്കോ പറയുന്നു: " ഞാൻ എന്റെ പതിവുകൾ എന്തെല്ലാം ഉപേക്ഷിച്ചാലും എന്റെ പതിവു ജപമാല ഉപേക്ഷിക്കുകയില്ല".

ജപമാല ഒരു സംരക്ഷണ കോട്ടയാണ്. അതിനാൽ ജപമാല ഭക്തിയിൽ വളരാൻ ജപമാല മാസം നമ്മളെ സഹായിക്കട്ടെ.

To read this post in English Click  October Month of Holy Rosary Veneration


We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.


Like & Share!



Daily Prayers
How to pray Rosary
Pray Rosary with purity of intention, attention and fighting distractions - Teachings by St. Louis Marie de Montfort....Most Catholics say the Rosary, the whole fifteen mysteries or five of them anyway or, at least a few decades. So why is it then that so few of them give up their sins and go forward in the spiritual life? Surely it must be because they are not saying them as they should...Read more





SAINT OF THE DAY
Select a month and day to view the saints of that day.
Month : Day :



Search this blog for more interesting posts.
“For the same reason you also pay taxes, for the authorities are God’s servants, busy with this very thing. Pay to all what is due them—taxes to whom taxes are due, revenue to whom revenue is due, respect to whom respect is due, honor to whom honor is due.” -Romans 13:6-7

Powered by BibleGateway.com


Looking for Logos Quiz 2025? - Check Exam Dates, Syllabus and Registration details »




Submit Your church's Holy Mass timings

Please submit following information

1. Name of Church
2. Location
3. Weekday and Sunday Mass timings
4. Telephone number
5. Website if any







POC Bible JY Catholic Answers Forum
Bible dictionary JY Rexband Logo


Retreat
Finder
Fiat Mission - His vision our mission Logos Quiz




 Share with Your Friends